സോച്ചി: റഷ്യന്‍ ലോകകപ്പിലെ ആദ്യ സൂപ്പര്‍ പോരാട്ടത്തില്‍ ഇരു ടീമുകളും സമനിലയിൽ. മത്സരത്തിന്റെ നാലാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി കൃത്യമായി പോസ്റ്റിലെത്തിച്ച് ക്രിസ്റ്റിയാനോ റെണാള്‍ഡോയാണ് പോര്‍ച്ചുഗലിന് ലീഡ് നല്‍കിയത്. എന്നാൽ ഇരുപത്തി നാലാം മിനുട്ടിൽ സ്പെയിൻ ഒരു ഗോൾ നേടിയതോടെ സമനിലയിലായിരുന്നു ഇരു ടീമും.
പിന്നീട് മത്സരത്തിന്റെ നാൽപ്പത്തി നാലാം മിനുട്ടിൽ ക്രിസ്റ്റിയാനോ റെണാള്‍ഡോ വീണ്ടും ഒരു ഗോൾ നേടി. ഇതോടെ സ്പെയിനിനെ പിന്നിലാക്കി പോർച്ചുഗൽ വീണ്ടും മുന്നിലെത്തി.
അമ്പത്തഞ്ചാം മിനുട്ടിലും അമ്പത്തി എട്ടാം മിനുട്ടിലും സ്പെയിൻ ഓരോ ഗോൾ വീതം നേടി പോർച്ചുഗലിന്റെ മുന്നിലെത്തി. എൺപത്തിയെട്ടാം മിനുട്ടിൽ റെണാള്‍ഡോ ഒരു ഗോൾ നേടി വീണ്ടും ഇരുടീമുകളും മൂന്നു ഗോൾ വീതം നേടി സമനിലയിലെത്തി.
മത്സരം അവസാനിക്കുമ്പോൾ സ്കോർ : പോർച്ചുഗൽ 3 – സ്പെയിൻ 3
പ്രതികരിക്കാൻ ഇവിടെ എഴുതുക