കമ്പ്യൂട്ടർ വിപണിയിൽ ഡെസ്ക്ക് ടോപ് സിസ്റ്റത്തേക്കാളും ആളുകൾ കൂടുതൽ തെരഞ്ഞെടുക്കുന്നത് ലാപ്ടോപുകളാണ്. ലാപ്ടോപ് ഉപയോക്താക്കൾക്ക് പലപ്പോഴും ബാറ്ററി ചാർജ് പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്. ബാറ്ററി ചാർജ് ദൈർഘ്യം വർദ്ധിപ്പിക്കാനായി ഇവ പരീക്ഷിച്ചു നോക്കാം.
1 സ്ക്രീൻ ബ്രൈറ്റ്നെസ്സ്, സി പി യു സ്പീഡ് എന്നിവ ക്രമീകരിക്കുക. ബ്രൈറ്റ്നെസ്സ് കുറച്ച് വച്ചാൽ വൈദ്യുതോപയോഗം കുറയും. എല്ലാ ലാപ്ടോപുകളിലും പവർ മാനേജ്മെന്റ് ഓപ്ഷനുണ്ട്.ഇത് ഇനേബിൾ ചെയ്യുക.
2 ഡാറ്റകാർഡ്, ബ്ലൂടൂത്ത് അഡാപ്റ്റർ, യു എസ് ബി, മൗസ് എന്നിവ അധിക ഊർജ്ജം ഉപയോഗപ്പെടുത്തുന്നുണ്ട്. ഉപയോഗത്തിലില്ലാത്തപ്പോൾ ഇവ ഡിസ്കണക്ട് ചെയ്യുക.
3 ഐപോഡ് പോലെയുള്ളവ ഘടിപ്പിക്കുമ്പോൾ ചാർജ് ചെയ്യാൻ ലാപ്ടോപ് ബാറ്ററി ഉപയോഗിച്ച് കൊണ്ടിരിക്കും. ഇവ ലാപ്ടോപ് വൈദ്യുതിയുമായി ബന്ധിപ്പിച്ചിരിക്കുന്ന അവസരത്തിൽ കണക്ട് ചെയ്യുക.
4 ഉചിതമായ റാം മെമ്മറി ലാപ്ടോപ്പിൽ ഉൾപ്പെടുത്തുക. അല്ലാത്തപക്ഷം കൂടുതൽ മെമ്മറി ഉപയോഗിക്കേണ്ട അവസരങ്ങളിൽ വിർച്വൽ മെമ്മറി ഉപയോഗിച്ച് തുടങ്ങും. ഇത് ഹാർഡ് ഡിസ്കിന്റെ വർദ്ധിച്ച ഉപയോഗത്തിന് കാരണമാകും.
5 ലാപ്ടോപ് ബാറ്ററിയിൽ വർക്ക് ചെയ്യുന്ന വേളയിൽ മൗസിനു പകരം ടച്ച് പാഡ് ഉപയോഗിച്ചാൽ ചാർജ് ഏറെനേരം നിലനിൽക്കും.
6 ഉപയോഗത്തിലല്ലാത്ത സമയത്ത് സി ഡി,ഡി വി ഡി എന്നിവ ഡ്രൈവിൽ ഇടാതിരിക്കുക. ഡാറ്റ സർച്ചിങ് വേളയിലും മറ്റും ഡ്രൈവിൽ ഡിസ്ക്ക് ഉണ്ടെങ്കിൽ ഡ്രൈവുമായി ബന്ധിപ്പിച്ചിട്ടുള്ള മോട്ടോർ സ്പിൻ ചെയ്യാറുണ്ട്.ഇത്തരത്തിലുള്ള ഊർജ്ജനഷ്ടം ഡിസ്ക് ഒഴിവാക്കുന്നതിലൂടെ തടയാം.
7 മാസത്തിലൊരിക്കൽ ബാറ്ററിയുടെ മെറ്റൽ കണക്ടർ വൃത്തിയാക്കുക. ഇങ്ങനെ ചെയ്യുന്നത് വഴി ബാറ്ററിയിൽ നിന്നുള്ള ചാനൽ മെച്ചപ്പെട്ട് വൈദ്യുതപ്രവാഹം സുഗമമാകും.
8 ബാറ്ററി ഏറെനാൾ ഉപയോഗത്തിലില്ലാതെ വയ്ക്കരുത്. കുറഞ്ഞത് രണ്ടാഴ്ചയിലൊരിക്കലെങ്കിലും ചാർജ് ചെയ്ത് ഉപയോഗിക്കുക. ലിഥിയം ബാറ്ററി പൂർണമായും ഡിസ്ചാർജാകാൻ അനുവദിക്കരുത്.
9 ലാപ്ടോപിന്റെ വായുസഞ്ചാരം കൂട്ടുക. ഉയർന്ന ചൂട് ഉപകരണത്തിന്റെ ആയുസ്സിനെ പ്രതികൂലമായി ബാധിക്കും. ലാപ്ടോപിന്റെ വശങ്ങളിലും അടിയിലുമുള്ള വായുസഞ്ചാര അഴികൾ വൃത്തിയാക്കുക.
10 ബാറ്ററിയിൽ ഏറെ നേരം വർക് ചെയ്യുകയാണെങ്കിൽ ചെയ്യുന്ന ജോലിക്കൊപ്പം സംഗീതം കേൾക്കുന്നതുപോലെയുള്ള മുൾട്ടിടാസ്കുകൾ ഒഴിവാക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക