റേഡിയോ പ്രക്ഷേപണരംഗത്ത് ജോലി ചെയ്യുന്നവരുടെ പ്രധാന ആയുധം അവരുടെ ശബ്ദമാണ്. എന്നാൽ ഈ മേഖലയിൽ ജോലി ചെയ്യുന്ന മിക്കവരുടെയും ശബ്ദം കാലക്രമേണ നഷ്ടപ്പെട്ടു പോകുന്നതായി തെളിവുകളുണ്ട്. ഇത്തരത്തിൽ വർഷങ്ങൾക്കു മുൻപ് നഷ്ടപ്പെട്ടുപോയ തന്റെ ശബ്ദം സോഫ്റ്റ്വെയറിന്റെ സഹായത്തോടെ തിരിച്ചു പിടിച്ചിരിക്കുകയാണ് ജാമി ഡു പ്രി.
ശബ്ദം നഷ്ടമായത് അദ്ദേഹത്തിന്റെ ജീവിതത്തിന്റെ സമസ്തമേഖലകളെയും ബാധിച്ചിരുന്നു. കാർഡുകളിലെഴുതി ആശയവിനിമയം നടത്താൻ ആദ്യം ശ്രമിച്ചു നോക്കിയെങ്കിലും അത് വിജയിച്ചില്ല. തുടർന്ന് സെറി പ്രോക് എന്ന സ്കോട്ടിഷ് കമ്പനി ജാമിയുടെ എഴുത്തുകൾ സോഫ്റ്റ്വെയറിന്റെ സഹായത്തോടെ ശബ്ദമാക്കി മാറ്റുന്ന സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തു. വർഷങ്ങൾക്ക് മുൻപ് റെക്കോർഡ് ചെയ്യപ്പെട്ട ജാമിയുടെ ശബ്ദശകലങ്ങൾ ഉപയോഗിച്ചാണ് സമാനമായ ശബ്ദം വികസിപ്പിച്ചെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക