ന്യൂനപക്ഷ ക്ഷേമ വകുപ്പ്പിന്റെ കീഴിലുള്ള ന്യൂനപക്ഷ യുവജനതയ്ക്കായുള്ള കൊടുങ്ങല്ലൂർ (തൃശൂർ), വയനാട് പരിശീലന കേന്ദ്രങ്ങളിലെ ക്ലർക്ക് തസ്തികയിലേക്ക് ഒരു വർഷത്തെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വാക് ഇൻ ഇന്റർവ്യൂ നടത്തും. പത്താം ക്ലാസ് വിജയമാണ് യോഗ്യത.
അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 21 നു രാവിലെ 11 മണിക്ക് ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ്, വികാസ് ഭവൻ, തിരുവനന്തപുരം എന്ന വിലാസത്തിലെത്തണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക