കാസര്‍ഗോഡ്: അന്ത്യോദയ എക്സ്പ്രസിന് കാസര്‍ഗോഡ് സ്റ്റോപ്പ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ട്രെയിന്‍ തടഞ്ഞു. എന്‍എ നെല്ലിക്കുന്ന് എംഎല്‍എ ചങ്ങല വലിച്ചാണ് ട്രെയിന്‍ നിര്‍ത്തിയത്. തുടര്‍ന്ന് നിരവധി പ്രവര്‍ത്തകര്‍ തീവണ്ടിക്ക് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി.
മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ ഉപരോധസമരത്തെ തുടര്‍ന്ന് ട്രെയിൻ അര മണിക്കൂറോളം വൈകിയാണ് യാത്ര പുറപെട്ടത്. റെയില്‍വെ കാസറഗോഡ് ജില്ലയോട് കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് ജൂലൈ ഒന്നുമുതല്‍ മുതല്‍ പി കരുണാകരന് എംപി അനിശ്ചിത കാല നിരാഹാര സമരവും പ്രഖ്യാപിച്ചിട്ടുണ്ട്.
നിങ്ങളുടെ കൈയ്യിൽ ഈ രേഖ തെളിഞ്ഞു കാണുന്നുണ്ടോ; എങ്കിൽ ചില പ്രത്യേക സ്വഭാവ രഹസ്യങ്ങൾ അറിഞ്ഞോളൂ
പ്രതികരിക്കാൻ ഇവിടെ എഴുതുക