കൊച്ചിയിലുള്ളവർക്ക് ഇനി സാക്ഷാൽ ധർമ്മജൻ ബോൾഗാട്ടിയുടെ കടയിൽ നിന്നും വിഷം ചേർക്കാത്ത മീൻ വാങ്ങാം. ധർമ്മജനും കൂട്ടുകാരും ചേർന്ന് അടുത്ത മാസം അഞ്ചിന് ആരംഭിക്കുന്ന ധർമ്മൂസ് ഫിഷ് ഹബ്ബ് എന്ന മത്സ്യവ്യാപാര കേന്ദ്രം നടൻ കുഞ്ചാക്കോ ബോബൻ ഉത്ഘാടനം ചെയ്യും.
അടുത്ത ബന്ധത്തിൽ നിന്നുള്ള ചീനവലക്കാരിൽ നിന്നും ചെമ്മീൻ കെട്ടുകളിൽ നിന്നും നേരിട്ടെത്തിക്കുന്ന മത്സ്യമാണ് കടയിലൂടെ വിൽക്കുക. മായം കലരാത്ത നല്ല മത്സ്യം ജനങ്ങൾക്ക് ലഭ്യമാക്കുക എന്നതാണ് കടയുടെ ലക്ഷ്യമെന്ന് ധർമ്മജൻ പറഞ്ഞു. കടലും കായലും കണ്ടു വളർന്ന തനിക്ക് ഇത് ഇഷ്ടപെട്ട വ്യാപാര മേഖലയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക