ബോളിവുഡിലെ താരജോഡികളായ രണ്‍വീര്‍ സിംഗിന്റെയും ദീപിക പദുക്കോണിന്റെയുംവിവാഹം നവംബര്‍ 10ന് നടക്കുമെന്ന് സൂചന. ജൂലൈയില്‍ വിവാഹിതരാകാനാണ് ഇരുവരും തീരുമാനിച്ചതെങ്കിലും ചിത്രങ്ങളുടെ തിരക്ക് കാരണം നവംബറിലേക്ക് മാറ്റുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇരുവരും വിവാഹശേഷം താമസിക്കാനുള്ള സ്വപ്ന ഭവനത്തിന്റെ അന്തിമഘട്ട പണികള്‍ പൂര്‍ത്തീകരിക്കുന്ന തിരക്കിലാണ്.
2013ല്‍ പുറത്തിറങ്ങിയ രാംലീലയില്‍ അഭിനയിച്ചതോടെയാണ് ദീപികയും രണ്‍വീറും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്. സിനിമയിലെന്ന പോലെ ജീവിതത്തിലും ഇവര്‍ മികച്ച സുഹൃത്തുക്കളാണെന്നത് എല്ലാവര്ക്കും അറിയുന്നൊരു കാര്യമാണ്. തുടർന്ന് 2016ലാണ് പ്രണയം തുറന്നു പറഞ്ഞ് ഇരുവരും രംഗത്തെത്തിയത്.
വിവാഹത്തിന് മുന്നോടിയായി രണ്‍വീറിന്റെയും കുടുംബത്തിന്റെയും ഒപ്പം ദീപിക ആഭരണങ്ങള്‍ വാങ്ങാന്‍ ലണ്ടനിലെത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.
ബോളിവുഡിലെ അർജ്ജുൻ റെഡ്ഡിയായി ഷാഹിദ് കപൂർ
പ്രതികരിക്കാൻ ഇവിടെ എഴുതുക