ഫിഫാ വേൾഡ്കപ്പിൽ ആദ്യവിജയം തേടിയിറങ്ങുന്ന ജർമനിക്ക് തിരിച്ചടിയായി പ്രതിരോധ താരമായ മറ്റ്സ് ഹമ്മെല്സിന് പരിക്ക്. കഴുത്തിലെ കശേരുകള്ക്കേറ്റ പരിക്കാണ് ബയേണ്‍ മ്യൂണിക്ക് താരത്തിന് വില്ലനായത്. ഇന്ന് നടന്ന പ്രസ് കോണ്‍ഫറന്‍സില്‍ ജര്‍മ്മന്‍ കോച്ച് ജോവാക്കിം ലോയാണ് ഹമ്മെല്‍സിന്റെ പരിക്ക് സ്ഥിതികരിച്ചത്.
റഷ്യന്‍ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഏക പക്ഷീയമായ ഒരു ഗോളിന് മെക്സിക്കോയോട് ജര്‍മ്മനി പരാജയപ്പെട്ടിരുന്നു. അന്ന് മെക്സിക്കോയ്ക്കെതിരെ മികച്ച പ്രകടനമാണ് ഹമ്മെല്‍സ് കാഴ്ച വെച്ചത്. ഹമ്മെല്സിന് പകരം ചെല്‍സിയുടെ അന്റോണിയോ റൂഡിഗര്‍ ജർമൻ പ്രതിരോധം കാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക