ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഒമർ ലുലുവിന്റെ ഒരു അഡാർ ലവ് പ്രതിസന്ധിയിൽ. മാണിക്യ മലരായ പൂവി എന്ന ഗാനത്തിലൂടെ ഹിറ്റായി മാറിയ പ്രിയ വാര്യർക്ക് ചിത്രത്തിൽ ഇനിയും പ്രാധാന്യം നൽകണമെന്ന നിർമ്മാതാവിന്റെ ആവശ്യം സംവിധായകൻ ഒമർ ലുലു നിരസിച്ചതോടെയാണ് പ്രശ്നങ്ങൾ വഷളായത്.’ എന്റെ കഥയിൽ നായികയായി നിശ്ചയിച്ചിരുന്നത് നൂറിനെയാണ്. റോഷനും പ്രിയയ്ക്കും കഴിവുണ്ടെന്ന് കണ്ടപ്പോൾ കുറച്ചുകൂടി പ്രാധാന്യമുള്ള റോൾ നൽകിയതാണ്. ഇതിനു പിന്നാലെയാണ് മാണിക്യ മലരായ പൂവി എന്ന ഗാനം ഹിറ്റായത്. ഇതേ തുടർന്ന് പ്രിയയ്ക്ക് കുറച്ചുകൂടി പ്രാധാന്യം നൽകണമെന്ന നിർമ്മാതാവിന്റെ ആവശ്യമനുസരിച്ച് തിരക്കഥ മാറ്റിയെഴുതുകയും ചെയ്തു. എന്നാലിപ്പോൾ പൂർണ്ണമായും പ്രിയയ്ക്ക് പ്രാധാന്യം കിട്ടുന്ന രീതിയിൽ മാറ്റിയെഴുതണമെന്നാണ് നിർമ്മതാവ് പറയുന്നത്.’ ; ഒമർ പറഞ്ഞു.
ഈ വിഷയത്തെക്കുറിച്ച് കൂടുതൽ പ്രതികരിക്കാനില്ലെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ പരാതി നൽകിയിട്ടുണ്ടെന്നും നിർമ്മാതാവ് ഔസേപ്പച്ചൻ വാലക്കുഴി പറഞ്ഞു.
ദുല്‍ഖറിന്റെ ആദ്യ ബോളിവുഡ് ചിത്രം ‘കര്വാന്’ ട്രെയ്ലര് പുറത്തിറങ്ങി
പ്രതികരിക്കാൻ ഇവിടെ എഴുതുക