ദിലീപിനെ അമ്മയിൽ തിരിച്ചെടുത്ത വിഷയത്തിൽ കേരളസമൂഹത്തിൽ വൻചർച്ചകളാണ് നടന്നു കൊണ്ടിരിക്കുന്നത്. അമ്മയ്ക്കുള്ളിലെ പ്രശ്നങ്ങൾ അതിന്റെ ആഭ്യന്തര കാര്യങ്ങളാണെന്നും അമ്മയിൽ ഏത് എം പിയും എം എൽ എയും ഉണ്ടായാലും സർക്കാർ എന്നും ഇരയുടെ പക്ഷത്തായിരിക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചു.
അതേസമയം നടി ആക്രമിക്കപ്പെട്ട കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ അമ്മയിലെ അംഗങ്ങളായ ചില നടീനടന്മാർ ശ്രമിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് ഇവരുടെ സ്വകാര്യ നമ്പറുകൾ പോലീസ് നിരീക്ഷിക്കുന്നതായാണ് സൂചന. മലയാളത്തിലെ അഞ്ച് സിനിമകളുടെ നിർമ്മാണവും പോലീസ് നിരീക്ഷിക്കുന്നുണ്ട്. ഇവയിൽ രണ്ടെണ്ണത്തിൽ നടൻ ദിലീപിന് നേരിട്ട് പങ്കുണ്ട്. ഈ അഞ്ച് സിനിമകളിലും കേസിലെ സാക്ഷികൾ സഹകരിക്കുന്നുമുണ്ട്. ഇതാണ് സിനിമകൾ നിരീക്ഷിക്കാൻ കാരണം. അടുത്ത മാസം 11 നാണ് ഇനി കേസ് കോടതി പരിഗണിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക