നടി ഊർമ്മിള ഉണ്ണി പങ്കെടുക്കുന്ന ബഷീർ അനുസ്മരണ ചടങ്ങിൽ നിന്നും വൈക്കം മുഹമ്മദ് ബഷീറിന്റെ മകൾ ഷാഹിന ബഷീറും അദ്ധ്യാപിക ദീപ നിശാന്തും വിട്ടു നിൽക്കും.
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ കുറ്റാരോപിതനായ ദിലീപിനെ അമ്മയിൽ തിരിച്ചെടുക്കാൻ ആവശ്യമുന്നയിച്ചത് ഊർമ്മിള ഉണ്ണിയായിരുന്നു. വളരെ വൈകാരികമായാണ് അവർ ഈ ആവശ്യം ഉന്നയിച്ചത്. ഇതേത്തുടർന്ന് ദിലീപിനെ തിരിച്ചെടുക്കാനും സംഘടന തീരുമാനിച്ചിരുന്നു. ഇക്കാരണം കൊണ്ടാണ് ഷാഹിനയും ദീപയും ചടങ്ങിൽ നിന്നും വിട്ട് നിൽക്കാൻ തീരുമാനിച്ചത്. ചടങ്ങിൽ മുഖ്യാതിഥിയായാണ് ഊർമ്മിള ഉണ്ണി പങ്കെടുക്കുന്നത്.
ഇത്തവണ പ്രിയയുടെ കണ്ണിറുക്കൽ ഏറ്റില്ല ; പ്രിയ വാര്യർ അഭിനയിച്ച മഞ്ചിന്റെ പരസ്യം പിൻവലിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക