ഒറ്റ കണ്ണിറുക്കൽ കൊണ്ട് ലോകമെങ്ങും താരമായി മാറിയ ആളാണ് പ്രിയ വാര്യർ. ഒമർ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാർ ലവിലെ മാണിക്യമലരായ പൂവി എന്ന ഗാനമാണ് പ്രിയയെ വൈറലാക്കിയത്. കണ്ണിറുക്കൽ ഹിറ്റായിരുന്നെങ്കിലും അഭിനയം പ്രിയയ്ക്ക് തിരിച്ചടിയായെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. പ്രിയ അഭിനയിച്ച മഞ്ച് ചോക്ലേറ്റിന്റെ പരസ്യം ഇപ്പോൾ നിർമ്മാതാക്കൾ പിൻവലിച്ചിരിക്കുകയാണ്. പ്രിയയുടെ അഭിനയത്തിനുള്ള അതൃപ്തിയാണ് പരസ്യം പിൻവലിക്കാനുള്ള കാരണമെന്നാണ് റിപ്പോർട്ടുകൾ. ഏകദേശം മുപ്പത്തിയഞ്ചോളം ടേക്കുകളാണ് പ്രിയയ്ക്ക് വേണ്ടി എടുത്തത്.
വിവിധ ഭാഷകളിലായി പുറത്തുവന്ന പരസ്യത്തിന് പ്രിയ 20 ലക്ഷം രൂപയാണ് പ്രതിഫലമായി വാങ്ങിയത്. ഇത്രയും തുക കൈപറ്റിയിട്ടും നിർമാതാക്കൾ പ്രതീക്ഷിച്ച ഫലമുണ്ടായില്ലെന്നു മാത്രമല്ല പരസ്യത്തിന് സോഷ്യൽ മീഡിയയിലും മറ്റും വൻവിമർശനങ്ങളാണ് നേരിടേണ്ടി വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക