ഇന്ത്യൻ സിനിമയുടെ നാഴികക്കല്ലായി മാറിയ ബാഹുബലിക്ക് മൂന്നാം ഭാഗമെത്തുന്നു. എന്നാൽ തിയേറ്റർ റിലീസിങ്ങിന് വേണ്ടിയല്ല ബാഹുബലി 3 ഒരുക്കുന്നത്. പകരം ഇന്റർനെറ്റ് വെബ് സ്ട്രീമിംഗ് സർവീസിന് വേണ്ടിയാണ്. രാജ്യാന്തര ഓൺലൈൻ വെബ് സ്ട്രീമിംഗ് സർവീസ് കമ്പനിയാണ് ചിത്രം നിർമ്മിക്കുന്നത്.
ബാഹുബലിക്കും മുൻപുള്ള കാലഘട്ടമാണ് ചിത്രത്തിന്റെ പ്രമേയം. ഇത്തവണ രാജാമാതാ ശിവകാമി ദേവിയുടെ കഥയാണ് അഭ്രപാളിയിലെത്താൻ പോകുന്നത്. രമ്യ കൃഷ്ണ തന്നെയാണ് ചിത്രത്തിൽ ശിവകാമി ദേവിയായി അഭിനയിക്കുന്നത്. ആനന്ദ് നീലകണ്ഠൻ എഴുതിയ ‘ദി റൈസ് ഓഫ് ശിവകാമി’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമ്മിക്കുന്നത്.
ജിമിക്കി കമ്മൽ യൂട്യൂബിൽ നിന്നും പിൻവലിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക