അൻപത് വയസ്സ് കഴിഞ്ഞ കാര്യപ്രാപ്തി കുറഞ്ഞ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിര്‍ബന്ധിതമായി പിരിച്ച് വിടാനൊരുങ്ങി യുപി സര്‍ക്കാര്‍.
50 കഴിഞ്ഞ ജീവനക്കാർക്കായി പ്രത്യേക സ്ക്രീനിംഗ് നടത്താനും പിരിച്ച് വിടല്‍ നോട്ടീസ് നല്‍കാനും വകുപ്പ് മേധാവികള്‍ക്ക് സര്‍ക്കാര്‍ നോട്ടീസ് നല്കി.
ജോലിയിലെ കൃത്യത, ജോലി പൂര്‍ത്തിയാക്കുന്നതിലെ വേഗത എന്നിവയെല്ലാമായിരിക്കും സ്ക്രീനിംഗില്‍ പരിശോധിക്കുക. ജൂലൈ 31ന് മുമ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്നാണ് ഉത്തരവ്.
സര്‍ക്കാര്‍ തീരുമാനത്തിനെതിരേ ഉദ്യോഗസ്ഥരുടെ സംഘടനയടക്കം രംഗത്ത് വന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക