നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമൻ മരിച്ചെന്ന് സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചാരണം നടത്തിയ സംഭവത്തിൽ ഒരാളെ കുന്നംകുളം പോലീസ് പിടികൂടി. കോഴിക്കോട് കോവൂർ ആമാട്ട്മീത്തൽ വീട്ടിൽ ബഗീഷി(30)നെയാണ് അറസ്റ്റ് ചെയ്തത്. ബെംഗളൂരുവിൽ ഇന്റീരിയൽ ഡിസൈനറാണ് ബഗീഷ്. മൂന്നുലക്ഷത്തിലേറെപ്പേരാണ് വി.കെ. ശ്രീരാമന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടുള്ള പോസ്റ്റ് കണ്ടിട്ടുള്ളത്. പലരും ഷെയർ ചെയ്തിട്ടുമുണ്ട്. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് ഇയാളെ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക