കാസര്‍കോട്: കാസര്‍കോട് ഉപ്പളയിൽ വാഹനാപകടത്തില്‍ നാല് പേര് മരിച്ചു. ജീപ്പും ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഏഴുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരുടെ പേരും മറ്റു വിവരങ്ങളും ലഭ്യമായിട്ടില്ല.
ജീപ്പ് യാത്രക്കരാണ് മരിച്ചത്. കര്‍ണാടക രജിസ്ട്രേഷനിലുള്ള ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. കാസര്‍കോടുനിന്ന് മംഗലാപുരത്തേക്ക് പോയ ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക