ജനപ്രിയ ടെലിവിഷന്‍പരമ്പര ഉപ്പും മുളകിന്റെ സംവിധായകന് ആര് ഉണ്ണികൃഷ്ണനെതിരെ വനിതാ കമ്മിഷന് സ്വമേധയാ കേസെടുത്തു. നടി നിഷാ സാരംഗിന്റെ വെളിപ്പെടുത്തലുകളെ തുടര്‍ന്നാണ് നടപടി.മോശമായുള്ള പെരുമാറ്റം എതിര്‍ത്ത തന്നെ സംവിധായകന് മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും ഒടുവില്‍ അകാരണമായി സീരിയലില്‍ നിന്ന് നീക്കം ചെയ്തുവെന്നും നിഷ ആരോപിച്ചിരുന്നു.
ഇതേതുടര്‍ന്നാണ് വനിതാ കമ്മിഷന്റെ നടപടി.സംഭവത്തില്‍ നിഷാ സാരംഗിന് പിന്തുണയുമായി നിരവധിപ്പേര്‍ രംഗത്തെത്തിയിരുന്നു. ടെലിവിഷന്‍ അഭിനേതാക്കളുടെ സംഘടനയായ ‘ആത്മ’യും പിന്തുണ പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക