കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കനത്ത മഴയെതുടര്‍ന്ന് വിമാനം റണ്‍വേയില്‍ നിന്ന് തെന്നി മാറി. പുലര്‍ച്ചെ 2.18 ന് നെടുമ്ബാശ്ശേരിയില്‍ ഇറങ്ങിയ ഖത്തര്‍ എയര്‍വേയ്സ് വിമാനമാണ് റണ്‍വേയില്‍ നിന്നും അല്‍പ്പം തെന്നിമാറിയത്.
വിമാനത്തിലുണ്ടായിരുന്ന യാത്രാക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല. കനത്ത മഴയെത്തുടര്‍ന്ന് പൈലറ്റിന് റണ്‍വേ കാണാന്‍ കഴിയാത്തതാണ് അപകടം ഉണ്ടാവാന്‍ കാരണമായത്.
എയര്‍പോര്‍ട്ട് അധികൃതര്‍ വിമാന കമ്പനികള്‍ക്ക് കൂടുതല്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
സംഭവത്തെത്തുടര്‍ന്ന് ഖത്തറിലേക്ക് 3.30ന് മടങ്ങേണ്ടിയിരുന്ന വിമാനത്തിന് പുറപ്പെടാനായില്ല. ഈ വിമാനത്തില്‍ പോകേണ്ടവരെ 10.30നുള്ള മറ്റൊരു വിമാനത്തില്‍ യാത്രയാക്കും.
രക്ഷാപ്രവര്‍ത്തനത്തിനിടെ വിടവാങ്ങിയ സമൻ കുനന്‍ എന്ന ഉദ്യോഗസ്ഥന്റെ ഭാര്യയുടെ കുറിപ്പ് വൈറലാകുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക