കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ അന്വേഷണത്തിന്റെ ഭാഗമായി കേരളാ പൊലീസ് തന്നെ ഇതുവരേയും ബന്ധപ്പെട്ടിട്ടില്ലെന്ന് ആരോപണവിധേയനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. പൊലീസ് ചോദിക്കുമ്പോള്‍ മാത്രം തന്റെ ഭാഗം പറയുമെന്നും ബിഷപ്പ്.
അതേസമയം ഫ്രാങ്കോ മുളയ്ക്കലിനെതിരെ താന്‍ നല്കിയ പരാതി സഭാ നേതൃത്വം അവഗണിച്ചപ്പോള്‍ തിരുവസ്ത്രം വരെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരുന്നതായി കന്യാസ്ത്രീ മൊഴി നല്കി.കുറവിലങ്ങാട്ടെ മഠത്തിലെത്തിയ അന്വേഷണ സംഘത്തോടാണ് കന്യാസ്ത്രീ ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ കന്യാസ്ത്രീയ്ക്കെതിരായി സഭയിൽനിന്ന് മഠത്തിൽ നിന്നും വിവാദങ്ങൾ പുറത്തുവന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക