ഹ്യുണ്ടായ് സാന്‍ട്രോ 20 വര്‍ഷങ്ങള്‍ക്ക് ശേഷം അതേ തീയതിയില്‍ വീണ്ടും അവതരിപ്പിക്കാനൊരുങ്ങുന്നു. 1998 സെപ്തംബര്‍ 23ന് ആയിരുന്നു ഹ്യുണ്ടായി സാൻട്രോ പുറത്തിറക്കിയത് എന്നാൽ 2014ൽ സാന്‍ട്രോ ഇന്ത്യന്‍ വിപണിയില്‍ നിന്ന് പടിയിറങ്ങിയിരുന്നു. പുതിയ ഒരുപാട് സവിശേഷതകളുമായാണ് പുതിയ സാൻട്രോ വരുന്നത്.
എ.എച്ച്2 എന്ന കോഡ് നാമത്തിലാണ് പുതിയ സാന്‍ട്രോ ഹ്യൂണ്ടായ് അണിയിച്ചൊരുക്കുന്നത്. ഹ്യൂണ്ടായ് പിന്‍വലിച്ച ഐ.10ന് പകരമായാണ് പുതിയ സാന്ട്രോയെത്തുക എന്നാണ് വിവരം.
പുതിയ സാൻട്രോക്ക് 1.1 ലിറ്റര്‍ 4 സിലിണ്ടര്‍ എന്‍ജിനാവും കരുത്ത് പകരുക. 70 ബി.എച്ച്.പിയാണ് വാഹനത്തില്‍ നിന്ന് ലഭിക്കുന്ന പരമാവധി പവര്‍.
അഞ്ച് സ്പീഡ് മാനുവല്‍ ആന്‍ഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായാവും സാന്‍ട്രോ വിപണിയിലെത്തുക. ഐ10നെക്കാള്‍ വലുതും ഗ്രാന്‍ഡ് ഐ10നേക്കാള്‍ ചെറുതുമായിരിക്കും പുതിയ മോഡല്‍. സുരക്ഷക്കായി രണ്ട് എയര്‍ബാഗുകളും എ.ബി.എസും ഉള്‍പ്പെടുത്തിയേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക