തിരുവനന്തപുരം: പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് രാമായണമാസാചാരണം കോണ്‍ഗ്രസ്സ് ഉപേക്ഷിച്ചു. പരിപാടിയെ വി.എം സുധീരനും, കെ.മുരളീധരവും അടക്കമുള്ളവര്‍ എതിര്‍ത്തിരുന്നു.
‘രാമായണം നമ്മുടേതാണ്, നാടിന്റെ നന്മയാണ്’ എന്ന പേരില്‍ കെപിസിസി വിചാര്‍ വിഭാഗിന്റെ നേതൃത്വത്തിലാണ് ആദ്യമായി രാമായണ മാസാചരണം കോണ്‍ഗ്രസ്സ് സംഘടിപ്പിച്ചിരുന്നത്.
കര്‍ക്കിടകം ഒന്നിന് തൈക്കാട് ഗാന്ധിഭവനില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പരിപാടി ഉദ്ഘാടനം ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. ശശി തരൂര്‍ എംപിയെ മുഖ്യപ്രഭാഷകനായും നിശ്ചയിച്ചിരുന്നു.
രാമായണത്തിലെ സാമൂഹിക രാഷ്ട്രീയ പ്രാധാന്യം സമൂഹത്തെ ബോധ്യപ്പെടുത്തുക എന്നതാണ് കോണ്‍ഗ്രസ് ലക്ഷ്യമിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക