ഉദയകുമാറിനെ ഉരുട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് അർഹമായ ശിക്ഷ ലഭിച്ചതിൽ ദൈവത്തോട് നന്ദിയെന്ന് ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മ. വിധി കേട്ടതിനു ശേഷം കോടതിക്ക് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രഭാവതിയമ്മ. ഇത് സത്യത്തിന്റെ വിജയമാണെന്നും ഇനി ഇങ്ങനെ ഒരു സംഭവം ആവർത്തിക്കാതെയിരിക്കട്ടെ എന്നും അവർ കൂട്ടിച്ചേർത്തു.
പ്രഭാവതിയമ്മയുടെയും പ്രതികളുടെയും സാന്നിധ്യത്തിലാണ് ഉരുട്ടിക്കൊലക്കേസിൽ കോടതി ഇന്ന് നിർണ്ണായകവിധി പുറപ്പെടുവിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക