രാജ്യത്തെ പെട്രോൾ പമ്പ് ജീവനക്കാർക്ക് യോഗ്യതാപരീക്ഷ നടത്താനൊരുങ്ങി കേന്ദ്ര പെട്രോളിയം മന്ത്രാലയം. ഫില്ലിംഗ് സ്റ്റാഫുകളുടെ യോഗ്യത നിർനയിക്കാനാണ് പരീക്ഷ.
നിലവിലെ പമ്പ് ജീവനക്കാർക്ക് സെപ്തംബർ മാസത്തിൽ പരീക്ഷ നടത്തും. പരീക്ഷയിൽ യോഗ്യത നേടുന്നവർക്ക് 500 രൂപ പ്രതിമാസ ശമ്പള വർദ്ധനവ് നടത്താനാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്. യോഗ്യത നേടാത്തവർക്ക് ജോലി നഷ്ടപ്പെടില്ലെങ്കിലും ഭാവിയില്‍ ജോലി തേടി പമ്പുകളിൽ എത്തുന്നവര്‍ പരീക്ഷ പാസാകേണ്ടി വരുമെന്നാണ് സൂചന.
യോഗ്യരായവരെ നിയമിക്കുന്നതിലൂടെ പെട്രോള്‍ പമ്പുകകളുടെ നിലവാരം ഉയര്‍ത്തുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക