ചെന്നൈ: യൂട്യൂബ് നോക്കി പ്രസവമെടുക്കാനുള്ള ശ്രമത്തിനിടെ ചെന്നൈയിൽ യുവതി മരിച്ചു. കൃതിക എന്ന 28കാരിയാണ് മരിച്ചത്. സംഭവത്തിൽ യുവതിയുടെ ഭർത്താവ് കാർത്തികേയനെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രസവത്തിനിടെയുള്ള അമിത രക്തസ്രാവമാണ് മരണകാരണം. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. മരിച്ച കൃതിക അധ്യാപികയാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക