ഡൽഹി: ഇംഫാലില്‍ നിന്നും ഡൽഹിയിലേക്ക് പോയ എയർ ഏഷ്യ വിമാനത്തിന്റെ ടോയ്ലെറ്റിൽ നവജാത ശിശുവിന്റെ മൃതദേഹം വായിൽ ടോയ്ലറ്റ് പേപ്പർ കുത്തിത്തിരുകിയ നിലയിൽ കണ്ടെത്തി. വിമാനത്തിലെ ജീവനക്കാരാണ് മൃതദേഹം കണ്ടെത്തിയത്.
പ്രാഥമികാന്വേഷണത്തിൽ ഇംഫാലില്‍ നിന്നുമാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ് കുഞ്ഞിന്റെ അമ്മയെന്ന് സൂചനയുണ്ട്. എന്നാൽ അവരുടെ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.
കുഞ്ഞിന്റെ കരച്ചിൽ പുറമെ കേൾക്കാതിരിക്കാനാകാം വായിൽ ടോയ്ലറ്റ് പേപ്പർ തിരുകിയതെന്ന് സംശയിക്കുന്നുണ്ട്. മൃതദേഹം ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഡൽഹി പോലീസ് കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക