ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ ചന്ദ്രഗ്രഹണത്തിന് ലോകമിന്ന് സാക്ഷ്യം വഹിക്കും. ഒരു മണിക്കൂറും 43 മണിക്കൂറും നീണ്ടു നിൽക്കുന്ന ഗ്രഹണമാണ് ഇന്ന് ദൃശ്യമാകുക.
ഇന്ത്യയിൽ രാത്രി 10.42 ഓടെ ഗ്രഹണം ആരംഭിക്കും. അർധരാത്രി ഒരുമണിയോടെ ചന്ദ്രൻ പൂർണ്ണമായി ഭൂമിയുടെ നിഴലിലായി സമ്പൂർണ്ണ ഗ്രഹണത്തിലാകും 2.45 വരെ ഈ നില തുടരും. 3.45 ഓടെ ഭൂമിയുടെ നിഴലിൽ നിന്നും പുറത്തേക്കും വരും.
കാലാവസ്ഥ അനുകൂലമാണെങ്കിൽ കേരളത്തിലും ഗ്രഹണം കാണാൻ സാധിക്കും. ഗ്രഹണ സമയത്ത് ഹാനികരമായ ഒരു രശ്മികളും ചന്ദ്രൻ പുറപ്പെടുവിപ്പിക്കാത്തതു കൊണ്ട് നഗ്നനേത്രങ്ങളാൽ ഗ്രഹണം കാണുന്നതിന് തടസമില്ല.
തിരുവനന്തപുരത്തെ ശാസ്ത്രസാങ്കേതിക മ്യൂസിയത്തിൽ ചന്ദ്രഗ്രഹണം സൗജന്യമായി കാണാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക