രാമായണപുണ്യവുമായി വീണ്ടുമൊരു കർക്കടകമാസം എത്തിയിരിക്കുകയാണ്. ശരീരപുഷ്ടിക്ക് ആവശ്യമായ ആയുർവേദ ചികിത്സാ വിധികൾ, പിളളാരോണമായ തിരുവോണം, പിതൃക്കൾക്ക് കർക്കടകവാവു ബലി തുടങ്ങിയവയെല്ലാം നടക്കുന്നത് കർക്കടകമാസത്തിലാണ്.
ഈ പുണ്യമാസത്തിൽ ദശരഥപുത്രന്മാരായ നാലുപേരുടെയും അമ്പലങ്ങളിൽ നടത്തുന്ന നാലമ്പല ദർശനം പുണ്യമായി കരുതപ്പെടുന്നു. കേരളത്തെ സംബന്ധിച്ചിടത്തോളം ഈ നാല് പേരെയും ഒരുമിച്ച് തൊഴാൻ സാധിക്കുന്ന ഇടങ്ങൾ കുറവാണ്. കോട്ടയം, കണ്ണൂർ, മലപ്പുറം, തൃശൂർ എന്നീ ജില്ലകളിൽ നാലമ്പല ദർശനത്തിനുള്ള സൗകര്യമുണ്ട്.
കോട്ടയം ജില്ലയിലെ രാമപുരം ശ്രീരാമസ്വാമി ക്ഷേത്രം, അമനകര ഭരതസ്വാമി ക്ഷേത്രം, കൂടപ്പുലം ലക്ഷ്മണസ്വാമി ക്ഷേത്രം, മേതിരി ശത്രുഘ്നസ്വാമി ക്ഷേത്രം എന്നിവിടങ്ങളിലാണ് നാലമ്പല ദർശന സൗകര്യമുള്ളത്. ഈ നാലു ക്ഷേത്രങ്ങളും രണ്ടു കി.മീ. ചുറ്റളവിലാണ്.
കോട്ടയം എറണാകുളം ജില്ലകളിലെ പഴയ വേടനാട്ടു ബ്രാഹ്മണ ഗ്രാമത്തിലെ തിരുമറയൂർ ശ്രീരാമസ്വാമി ക്ഷേത്രം (മമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം), ഭരതപ്പിള്ളി ഭരതസ്വാമി ക്ഷേത്രം (മേമ്മുറി ഭരതസ്വാമി ക്ഷേത്രം), മൂലക്കുളം ക്ഷേത്രം ലക്ഷ്മണ സ്വാമി ക്ഷേത്രം.
തൃശൂർ- എറണാകുളം ജില്ലകളിലായി കിടക്കുന്ന തൃപ്രയാർ ശ്രീരാമക്ഷേത്രം, ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ക്ഷേത്രം, തിരുമൂഴിക്കുളം ശ്രീലക്ഷ്മണപ്പെരുമാൾ ക്ഷേത്രം, പായമ്മൽ ശത്രുഘ്ന ക്ഷേത്രം.
മലപ്പുറം ജില്ലയിലെ രാമപുരം ശ്രീരാമ ക്ഷേത്രം, വറ്റല്ലൂർ ചൊവ്വണയിൽ ഭരത ക്ഷേത്രം, പുഴക്കാട്ടിരി പനങ്ങാങ്ങര ലക്ഷ്മണ ക്ഷേത്രം, നാറാണത്ത് തെക്കേടത്ത് മനയിൽ ശത്രുഘ്ന ക്ഷേത്രം.; ഇവിടങ്ങളിൽ നാലമ്പല ദർശനമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക