ഒന്ന് വിചാരിച്ചാൽ തനിക്ക് മുഖ്യമന്ത്രിയാകാൻ ഒരു നിമിഷം മതിയെന്ന് ബിജെപി എംപിയും നടിയുമായ ഹേമ മാലിനി. “മുഖ്യമന്ത്രിയാകാന്‍ വലിയ താത്പര്യമില്ല. വേണമെന്നു വെച്ചാല്‍ ഒരു മിനിറ്റിനുള്ളില്‍ ആകാം. എന്നാല്‍ അതില്‍ ബന്ധിക്കപ്പെടാന്‍ എനിക്ക് താല്പര്യമില്ല. എന്റെ സ്വാതന്ത്ര്യം ഇല്ലാതാകും. സിനിമ കാരണമാണ് ഞാന്‍ എംപിയായത്. ഡ്രീം ഗേളെന്നോ ഹേമമാലിനിയെന്നോ വിളിച്ചുകൊള്ളൂ”. രാജസ്ഥാനിലെ ബന്‍സാരയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവർ.
കഴിഞ്ഞ നാല് വർഷമായി തന്റെ വികസനത്തിനായി കഠിനപ്രയത്നം നടത്തുകയാണ്. അതാണ് തന്റെ ലക്ഷ്യം; ഹേമ മാലിനി പറഞ്ഞു. ഇതിനിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിക്കാനും താരം മറന്നില്ല. “അദ്ദേഹത്തെപ്പോലൊരു പ്രധാനമന്ത്രിയെ കണ്ടെത്തുക എന്നത് ദുഷ്കരമാണ്. മറ്റു പാര്‍ട്ടികളിലുള്ളവര്‍ പലതും പറഞ്ഞേക്കും. പക്ഷേ രാജ്യത്തിനു വേണ്ടി ഏറ്റവും കൂടുതല്‍ കാര്യങ്ങള്‍ ചെയ്തത് ആരാണെന്നാണ് നാം നോക്കേണ്ടത്”; എന്നാണ് ഹേമ മാലിനി മോദിയക്കുറിച്ച് പറഞ്ഞത്.
നോട്ടു നിരോധനകാലത്ത് ഹനാൻ പുറത്തിറക്കിയ ആൽബം ‘നോട്ടില്ലാ പാത്തുമ്മ’ ; വീഡിയോ കാണാം
പ്രതികരിക്കാൻ ഇവിടെ എഴുതുക