ഓണക്കാലത്ത് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സൗകര്യപൂർവ്വം വീട്ടിലെത്താൻ കെ എസ് ആർ ടി സിയുടെ മാവേലി ബസ് സർവീസുകൾ ആരംഭിക്കും. ഓഗസ്റ്റ് 17 മുതൽ സെപ്റ്റംബർ 17 വരെ ബംഗളുരു, മൈസൂര്‍, കോയമ്പത്തൂർ , ചെന്നൈ എന്നിവിടങ്ങളില്‍ നിന്ന് കേരളത്തിലേക്കെത്തുന്നവര്‍ക്കായി മിതമായ നിരക്കിലായിരിക്കും മാവേലി ബസ് സര്‍വ്വീസുകള്‍ നടത്തുക.
മള്‍ട്ടി ആക്സില്‍ സ്കാനിയ എസി, മള്‍ട്ടി ആക്സില്‍ വോള്‍വോ എസി ബസ്സുകള്‍ എന്നിവയെ കൂടാതെ സൂപ്പര്‍ ഡീലക്സ്, സൂപ്പര്‍ എയര്‍ എക്സ്പ്രസ്, സൂപ്പര്‍ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ എന്നെ ബസുകളും യാത്രയ്ക്കായി ക്രമീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക