മുൻ തമിഴ്നാട് മുഖ്യമന്ത്രിയും ഡി എം കെ നേതാവുമായ കരുണാനിധിയുടെ ആരോഗ്യനില അതീവഗുരുതരം. പൾസ് റേറ്റ് ക്രമാതീതമായി കുറഞ്ഞുവെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. ഔദ്യോഗിക മെഡിക്കൽ ബുള്ളറ്റിൻ ഏതുനിമിഷവും പുറത്ത് വരും. കരുനാനിധിയുടെ അടുത്ത ബന്ധുക്കളെല്ലാം ആശുപത്രിയിലെത്തിയിട്ടുണ്ട്.
അശുഭമായ വാർത്തകൾ എന്തെങ്കിലും പുറത്തു വരാനുള്ള സാധ്യത കണക്കിലെടുത്ത് തമിഴ്നാട്ടിൽ കടുത്ത സുരക്ഷ ഏർപ്പാടാക്കിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക