കടുത്ത നെഞ്ചുവേദനയെത്തുടർന്ന് പാക് മുൻപ്രധാനമന്ത്രി നവാസ് ഷെരീഫിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റാവല്‍പിണ്ടിയിലെ ആദില ജയിലില്‍ നിന്നും ഇസ്ലമാബാദിലെ പാക്കിസ്താന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് നവാസിനെ ചികിത്സയ്ക്കായി കൊണ്ടുപോയിരിക്കുന്നത്. ഐ സി യുവിലാണ് എന്നാണ് പുറത്ത് വിവരങ്ങൾ.
അമിത സമ്മര്‍ദവും പ്രമേഹവും നവാസിനെ അലട്ടുന്നുണ്ട്. കടുത്ത നെഞ്ചുവേദന ഉണ്ടായതിനെത്തുടർന്ന് നടത്തിയ പരിശോധനാഫലം കണക്കിലെടുത്ത് മെഡിക്കല്‍ സംഘം നിര്‍ദേശിച്ചത് പ്രകാരമാണ് നവാസിനെ ആശുപത്രിയിലേക്ക് മാറ്റാന്‍ പാക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയത്.
അഴിമതിക്കേസിൽ തടവുശിക്ഷ അനുഭവിച്ച് വരികയാണ് നവാസ് ഷെരീഫ്.
ഉരുൾപൊട്ടലിനു സാധ്യത: രാത്രിയാത്ര ഒഴിവാക്കണം; ദുരന്ത നിവാരണ അതോറിറ്റി
പ്രതികരിക്കാൻ ഇവിടെ എഴുതുക