തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താരയുടെതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് കൊലമാവ് കോകില. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്കിയൊരുക്കുന്ന ചിത്രം അടുത്ത മാസം തിയേറ്ററുകളിൽ എത്തും.
നെല്‍സണ്‍ ദിലീപ് കുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നയന്‍സിനൊപ്പം യോഗി ബാബു, ശരണ്യ പൊന്‍വര്‍ണന്‍, ജാക്വലിന്, നവീന്‍കുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
റിലിസീങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിലെ പുതിയൊരു പാട്ടിന്റെ ടീസര്‍ കൂടി പുറത്തിറങ്ങിയിരിക്കുകയാണ്. ചിത്രത്തിലെ ‘തിട്ടം പോട തെരിയലെ’ എന്നു തുടങ്ങുന്ന പാട്ടിന്റെ ടീസറാണ് പുറത്തിറങ്ങിയിരിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ തന്നെയാണ് ഈ പാട്ട് പാടിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക