ചർക്കയുമായി ബന്ധമില്ലാത്ത പരസ്യത്തിൽ ചർക്കയിൽ നൂല് നൂറ്റുകൊണ്ട് അഭിനയിച്ച നടൻ മോഹൻലാലിനെതിരെ നിയമനടപടിയുമായി ഖാദി ബോർഡ്.
ഖാദി ബോര്‍ഡ് വൈസ് ചെയര്മാന് ശോഭനാജോര്ജ്ജാണ്നിക്കാര്യം അറിയിച്ചത്. ചര്‍ക്കയുമായി ഒരു ബന്ധവുമില്ലാത്ത വ്യാപാര സ്ഥാപനത്തിനുവേണ്ടിയാണ് മോഹന്‍ലാല്‍ ദേശത്തിന്റെ പ്രതീകമായ ചര്‍ക്ക വെച്ച് പരസ്യം ചെയ്തതെന്നും അവര്‍ കുറ്റപ്പെടുത്തി.
ഈ പരസ്യത്തില്‍ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് ആദ്യപടിയായി വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ടെന്നും ആ സ്ഥാപനത്തിനെതിരെയും നടപടി സ്വീകരിക്കുമെന്നും ശോഭനാജോര്‍ജ് പറഞ്ഞു. ഖാദിമേളയോടനുബന്ധിച്ച് കണ്ണൂരിലെത്തിയപ്പോഴായിരുന്നു ഇക്കാര്യം സംസാരിച്ചത്.
ക്ഷേമ പെൻഷനുകളുടെ ഓണം ഗഡു വിതരണം ഓഗസ്റ്റ് 10 മുതൽ; തോമസ് ഐസക്ക്
പ്രതികരിക്കാൻ ഇവിടെ എഴുതുക