പ്രളയബാധിതരായി ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരെക്കാണാൻ നടൻ ടോവിനോ എത്തി. ചേരാനല്ലൂരിലെ ദുരിതാശ്വാസ ക്യാമ്പിലാണ് ടോവിനോ എത്തിയത്. എല്ലാവരുടെയും കൂടി കുറച്ച് സമയം ചിലവഴിച്ച് അവരുടെ കൂടെ ഭക്ഷണവും കഴിച്ചാണ് അദ്ദേഹം മടങ്ങിയത്. കൂടെ എം എല്‍ എ ഹൈബി ഈഡനും ഉണ്ടായിരുന്നു. ടോവിനോ തന്നെ ഇതിന്റെ ചിത്രങ്ങൾ ഫെയ്സ്ബുക്കിലൂടെ പങ്ക് വച്ചു.
പ്രദർശനം തുടരുന്ന ടോവിനോയുടെ മറഡോണ എന്ന ചിത്രത്തിന്റെ ഒരു ദിവസത്തെ കളക്ഷൻ തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്നും ടോവിനോ അറിയിച്ചു. ഈ തുക കൃഷിനാശം സംഭവിച്ചവര്‍ക്കായി മന്ത്രി വി.എസ്. സുനില്‍കുമാറിന് കൈമാറും.
https://www.facebook.com/ActorTovinoThomas/posts/2344005452296129
പ്രതികരിക്കാൻ ഇവിടെ എഴുതുക