വിവാഹാഘോഷങ്ങളുടെ സന്തോഷങ്ങൾക്കിടയിലും സഹോദരങ്ങളുടെ ദുരിതത്തിന് നേരെ കണ്ണടക്കാൻ അവർക്കായില്ല. തലശ്ശേരി വിവാഹവേദിയില്‍ നിന്ന് മാളിയേക്കല്‍-ഓലിയത്ത് തറവാടുകള്‍ ചേര്‍ന്ന് ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തു. വധൂവരന്മാരായ ഷാഹിന്‍ ഷഫീഖും റിമ സെയ്ഫും ചേര്‍ന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ എ എന്‍ ഷംസീര്‍ എംഎല്‍എയെ ഈ തുക ഏല്പിച്ചു.
ഓലിയത്ത് സെയ്ഫിന്റെയും ഷൈമ മാളിയേക്കലിന്റെയും മകള്‍ റിമ സെയ്ഫിന്റെയും മാളിയേക്കല്‍ ഷഫീഖിന്റെയും സൈദാര്‍പള്ളിക്കടുത്ത ചെറിയിടിയില്‍ ഹസീനയുടെയും മകന് ഷാഹിന്‍ ഷഫീഖിന്റെയും വിവാഹത്തോടനുബന്ധിച്ചാണ് കേരളത്തിന്റെ കണ്ണീരൊപ്പാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായം നല്‍കിയത്.
കൈത്താങ്ങുമായി ടോവിനോയും എത്തി; ചേരാനല്ലൂരിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച് ടോവിനോ തോമസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക