കണ്ണൂർ: പരിയാരം കോരൻപീടികയിൽ ബസ് അപകടത്തിൽപ്പെട്ടു. നിരവധിപേർക്ക് പരിക്ക്. പരിക്കേറ്റവരെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
സുരക്ഷാഭിത്തിയില്ലാത്ത തോട്ടിലേക്കാണ് ബസ് മറിഞ്ഞത്. കണ്ണൂര്‍ ഭാഗത്ത് നിന്നും പയ്യന്നൂരിലേക്ക് പോകുന്ന ബസാണ് വൈകുന്നേരം ആറോടെ അപകടത്തില്‍ പെട്ടത്.
മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കവേ പിന്നാലെ വന്ന കെഎസ്ആര്‍ടിസി ബസില്‍ ഇടിക്കാതിരിക്കാന്‍ എ ജി ബസ് വെട്ടിച്ചപ്പോള്‍ സമീപത്തെ തോട്ടിലേക്ക് മറിയുകയായിരുന്നു.
ബസില്‍ നിറയെ യാത്രക്കാരും ഉണ്ടായിരുന്നു. ബസിന്റെ ചില്ലുകള്‍ വെട്ടിപ്പൊളിച്ചാണ് ബസ്സിലുണ്ടായിരുന്നവരെ പുറത്തെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക