യുവജന കമ്മീഷൻ ചെയർ പേഴ്സൺ ചിന്ത ജെറോമും അമ്മയും ചേർന്ന് പ്രളയബാധിതരെ സഹായിക്കാനുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50000 രൂപ ധനസഹായം നൽകി.
കേരളം നേരിടുന്ന ഈ പ്രതിസന്ധിയിൽ നിന്നും കരകയറാനുള്ള സർക്കാർ ശ്രമങ്ങളോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ യുവജനങ്ങളെ ആഹ്വാനം ചെയ്തു കൊണ്ടുള്ളതായിരുന്നു ചിന്തയുടെ ഈ നന്മ. കാലവര്‍ഷ കെടുത്തിയില്‍ ദുരന്തം അനുഭവിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യരെ ചേര്‍ത്തുപിടിക്കേണ്ട ധാര്‍മിക ഉത്തരവാദിത്വം നമ്മുക്കുണ്ട് എന്ന് ചിന്ത് ജെറോം ഓര്‍മപ്പെടുത്തുന്നു. ആര്‍ജ്ജവത്തോടെ ദുരന്തത്തെ നേരിടുന്ന കേരള സര്‍ക്കാരിന് ഒപ്പം നടക്കാന്‍ കേരളത്തിന്റെ യുവതയുണ്ടാവണം എന്നും അവര്‍ ആഹ്വാനം ചെയ്യുന്നു.
ക്യാമ്പസിലേയും തെരുവിലെയും പീഡനങ്ങളുൾപ്പടെ നിരവധി വിഷയങ്ങളിൽ ശക്തമായ രീതിയിൽ ഇടപെട്ടിട്ടുള്ളയാളാണ് ചിന്ത.
പ്രതികരിക്കാൻ ഇവിടെ എഴുതുക