മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങുമായി കേരളീയ കേന്ദ്ര സംഘടന. കെ കെ എസിന്റെ ആഭിമുഖ്യത്തിൽ മുംബൈ മലയാളികളുട ആദ്യ ഘട്ട സഹായവുമായി കുട്ടനാട്ടിലെ കൈനകരി പഞ്ചായത്തിലെ ദുരിതാ ബാധിത പ്രദേശങ്ങളിൽ വിതരണം ചെയ്യാൻ മരുന്നും വസ്ത്രവും അടങ്ങിയ 1000 കിറ്റുമായി ഇന്നലെ നാട്ടിലേക്ക് ദൗത്യസംഘം നേത്രാവതി എക്സ്പ്രസ്സിൽ പുറപ്പെട്ടു.
കുട്ടനാട്ടിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നതുമായി ബന്ധപ്പെട്ട് കെ കെഎസ് പ്രതിനിധികളായ മാത്യു തോമസ്, അശോകൻ പിപി ,ശ്രീകാന്ത് നായർ മുതലായവർ വെള്ളപ്പൊക്ക ദുരിത പ്രദേശങ്ങളിൽ സന്ദർശിച്ചിരുന്നു.
വെള്ളപൊക്ക ദുരിതം പേറുന്ന കുട്ടനാടിലെ സഹോദരങ്ങളെ സഹായിക്കാൻ കുട്ടനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ നേരിട്ട് നടത്തിയ നടത്തിയ സർവ്വെയുടെ അടിസ്ഥാനത്തിലും ജില്ലാ കളക്ടർ ശ്രീ. സുഹാസ് ഐ എ എസ്, കൈനകരി പഞ്ചായത്ത് പ്രസിഡൻറ് ഷീലാ സജീവ്, കാവാലം പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ നീനമോൾ, ജില്ലാ ആരോഗ്യ കർമ്മ പദ്ധതി മാനേജർ ഡോ: അനസ് സാലിഹ് എന്നിവരുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലും തയ്യാറാക്കിയ വിവരങ്ങളനുസരിച്ച് മുംബൈ മലയാളികളുടെ ദുരിതാശ്വാസ സഹായം ഫാമിലി കിറ്റ് ബഹുമാനപ്പെട്ട റവന്യൂ മന്ത്രി ശ്രീ ചന്ദ്രശേഖരൻ കുട്ടനാട്ടിലെ സാമൂഹ്യ പ്രവർത്തകയായ ശ്രീമതി. ദീപ്തി അജയകുമാറിന് നൽകി നിർവഹിക്കയുണ്ടായി.
ബെഡ്ഷീറ്റ്, നൈറ്റി, കൈലിമുണ്ട്, ബർമുഡ, ട്രൗസർ,അടിവസ്ത്രങ്ങൾ ,നാപ്കിൻ, ടൂത്ത് പേസ്റ്റ് ,ടൂത്ത് ബ്രഷ്, സോപ് ,വളം കടിക്കുള്ള മരുന്ന്,ഫിനോയിൽ തുടങ്ങിയവയാണ് കിറ്റിലുള്ളത്.
ഇത് കൂടാതെ Dox 100 Phenyl Azintas Pantoprazole Queliderm Clotimezol എന്നീ മരുന്നുകൾ ജില്ലാ ദുരന്ത നിവാരണ മെഡിക്കൽ ടീമിനും കെ കെ എസിന്റെ ആഭിമുഖ്യത്തിൽ അയച്ചു കൊടുത്തിട്ടുണ്ട്.
ചിന്ത ജെറോമും അമ്മയും ചേർന്ന് ദുരിതാശ്വാസ നിധിയിലേക്ക് 50000 നൽകി
പ്രതികരിക്കാൻ ഇവിടെ എഴുതുക