പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് മെഴ്സിഡസ് ബെൻസ് ഇന്ത്യയുടെ 30 ലക്ഷം രൂപ ധനസഹായം.
കേരളത്തിലെ മഴക്കെടുതിയില്‍പെട്ട് ഡാമേജ് ആയ വാഹനങ്ങളുടെ കേടു പാടുകള്‍ തീര്‍ക്കാന്‍ ഒരു പ്രത്യേക ഫോഴ്സിനെ നിയമിച്ചതായും മെര്‍സിഡസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നുണ്ട്. കൊച്ചി, തൃശൂര്‍, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലെ തങ്ങളുടെ കസ്റ്റമേഴ്സിനെയും ഡീലര്‍മാരേയും പിന്തുണയ്ക്കുന്നതായും ബെന്‍സ് എം ഡി അറിയിച്ചു.
കഴിഞ്ഞ ദിവസം ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ടിവിഎസ് ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നല്‍കിയിരുന്നു.
പ്രളയദുരന്തം നേരിടുന്ന കേരളത്തെ അകമഴിഞ്ഞു സഹായിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് പൊതുജനങ്ങളോടു അഭ്യര്‍ത്ഥിച്ചതിന് പിന്നാലെയാണ് ടിവിഎസ് സഹായഹസ്തം നീട്ടിയത്.
സഹായഹസ്തവുമായി രവി പിള്ള; ദുരിതാശ്വാസ നിധിയിലേക്ക് രവി പിള്ളയുടെ അഞ്ച് കോടി
പ്രതികരിക്കാൻ ഇവിടെ എഴുതുക