നിര്‍മല്‍ സഹദേവ് പൃഥ്വിരാജിനെ നായകനാക്കി ഒരുക്കുന്ന ചിത്രം രണം സെപ്റ്റംബര്‍ 6ന് തിയറ്ററുകളിലെത്തുകയാണ്. ഇപ്പോഴിതാ രണത്തിന്റെ ടൈറ്റില്‍ ട്രാക്കിന്റെ ലിറിക്കല്‍ വീഡിയോ പുറത്തു വന്നിരിക്കുകയാണ്.
നിരവധി തവണ റിലീസ് മാറ്റിവെച്ചിട്ടുള്ള ചിത്രമാണ് രണം. 2 മണിക്കൂര്‍ 10 മിനുറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന് യു/ എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിട്ടുള്ളത്.
ഏകദേശം പൂര്‍ണമായി തന്നെ വിദേശത്ത് ചിത്രീകരിച്ച രണത്തിന്റെ തീം സോംഗും ട്രെയ്ലറുമെല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു. ഒരു ഇന്റന്‍സ് ക്രൈം ഡ്രാമയായി തയാറാക്കുന്ന ചിത്രത്തില്‍ അല്‍പ്പം നെഗറ്റിവ് സ്വഭാവമുള്ള വേഷമാണ് പൃഥ്വിരാജിന്.
അമേരിക്കയിലെ ഡെട്രോയിറ്റിലും മിഷിഗണിലുമുള്ള തമിഴ് സ്ട്രീറ്റ് ഗാംഗുകളെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. ഇതില്‍ ഒരു ഗാംഗ് മെമ്പറാണ് പൃഥ്വി അവതരിപ്പിക്കുന്ന കഥാപാത്രം. ദാമോദര്‍ എന്ന പ്രധാന കഥാപാത്രമായി റഹ്മാനും ചിത്രത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക