കേരളത്തിലെ പ്രളയക്കെടുതിയോടനുബന്ധിച്ചുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും രക്ഷാ ദൗത്യങ്ങളും ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി കേരള സര്‍ക്കാര്‍ പുതിയ വെബ്സൈറ്റ് ലോഞ്ച് ചെയ്തു. കേരള റസ്ക്യു എന്നാണ് വെബ്സൈറ്റിന്റെ പേര്.
അടിയന്തര സഹായാഭ്യര്‍ത്ഥന, ഓരോ ജില്ലയിലെയും പ്രളയബാധിതര്‍ നേരിടുന്ന അത്യാവശ്യങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ എത്രയും വേഗം അധികൃതരുടെ ശ്രദ്ധയിലെത്തിക്കാനും എത്രയും പെട്ടെന്ന് തന്നെ പരിഹാരം കണ്ടെത്തുന്നതിന് സഹായകരമാകാനും വേണ്ടിയാണ് വെബ്സൈറ്റ് തയ്യാറാക്കിയിട്ടുള്ളത്.
കൂടാതെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനും, വോളന്റിയര്‍മാരായി പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ളവര്ക്ക് തങ്ങളുടെ സേവന സന്നദ്ധത അറിയിക്കാനുമുള്ള സൗകര്യങ്ങളുമുണ്ട്.
മുഖ്യമന്ത്രിയുടെ ഓഫീസാണ് വെബ്സൈറ്റിന്റെ വിവരങ്ങൾ ഫെയ്സ്ബുക്കിലൂടെ ജനങ്ങളെ അറിയിച്ചത്.
https://www.facebook.com/CMOKerala/posts/1927076037335446
പ്രതികരിക്കാൻ ഇവിടെ എഴുതുക