കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തു റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ മുല്ലപെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയിലേക്ക് കുറയ്ക്കണമെന്ന് തമിഴ്നാടിനോട് മുഖ്യമന്ത്രി പിണറായി വിജയന് ആവശ്യപ്പെട്ടു.നിലവില്‍ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യമാണുള്ളത്.
മാത്രമല്ല, അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ചും ഭീഷണി നിലനില്ക്കുന്നു, സാഹചര്യത്തില്‍ 142 അടി വെള്ളം ഡാമില്‍ എത്തിക്കഴിഞ്ഞ് തുറന്നാൽ വന്‍ നാശനഷ്ടങ്ങള്‍ നേരിടേണ്ടി വരുമെന്നും തമിഴ്നാട് മുഖ്യമന്ത്രി പളനി സ്വാമിക്കയച്ച ഇ- മെയില്‍ സന്ദേശത്തില്‍ മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക