പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഡല്‍ഹി സര്‍ക്കാര്‍ 10 കോടി നല്‍കും. കേരളത്തെ തങ്ങളാല്‍ കഴിയും വിധം എല്ലാവരും സഹായിക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ട്വിറ്ററിലൂടെ അറിയിച്ചു.
കേരളത്തിലെ പ്രളയക്കെടുതി ഒരു സംസ്ഥാനത്തിന്റേതു മാത്രമല്ല, രാജ്യത്തിന്റേതു തന്നെയെന്നു കരുതിയുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിപറഞ്ഞു.
കേരളത്തിലുണ്ടായ പ്രകൃതി ദുരന്തം മൂലമുള്ള നാശ നഷ്ടങ്ങള്‍ തുടരുകയാണ്. ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ള മരണ സംഖ്യയേക്കാള്‍ എത്രയോ അധികമാണ് സംഭവിച്ചതെന്നു പിന്നീടു മാത്രമേ മനസ്സിലാവൂ. ദുരിതാശ്വാസ പാക്കേജ് സംബന്ധിച്ച് കേന്ദ്രത്തിന്റെ ഉദാര സമീപനമുണ്ടാവണം. ആവശ്യമായ തോതില്‍ കേന്ദ്രസേനയെ ലഭ്യമാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക