തിരുവനന്തപുരം: പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. രാത്രി 10.55ന് പ്രത്യേക വിമാനത്തിലാണ് പ്രധാനമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്.
മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ പി.സദാശിവം, അല്‍ഫോന്‍സ് കണ്ണന്താനം മറ്റ് പ്രതിപക്ഷ നേതാക്കളും ചേര്‍ന്ന് മോദിയെ സ്വീകരിച്ചു.
രാജ്ഭവനില്‍ വിശ്രമിക്കുന്ന മോദി നാളെ രാവിലെ 6.45ന് ഹെലികോപ്ടറില്‍ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്ന മോദിക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയനും ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.
8.45ന് കൊച്ചിയില്‍ നടക്കുന്ന ഉന്നതതല യോഗത്തിനുശേഷം 10.45ന് മോദി ഡല്‍ഹിക്ക് തിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക