പ്രളയം തകർത്ത കേരളത്തിന് കൈത്താങ്ങായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ലിവര്‍പൂളും സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയും.
ഇരുടീമുകളുടെയും ആരാധകർ കേരളത്തിന്റെ ദുരന്താവസ്ഥ കാണിച്ചും സഹായമഭ്യർഥിച്ചും കമ്മന്റുകളിട്ടതോടെയാണ് കേരളത്തിന് സഹായമറിയിച്ച് ബാഴ്സയും ലിവര്‍പൂളും ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടത്.
“നിങ്ങളോടൊപ്പം ഞങ്ങളുണ്ട്. ആരെങ്കിലും ദുരന്തത്തില്‍ അകപ്പെട്ടവരെ സഹായിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ കേരളത്തിലെ ഞങ്ങളുടെ ഔദ്യോഗിക ഫാന്‍ ക്ലബ്ബായ ലിവര്‍പൂള്‍ കേരള സപ്പോര്‍ട്ടേഴ്സ് ക്ലബ്ബുമായി ബന്ധപ്പെടാവുന്നതാണ്” ; ലിവര്‍പൂള്‍ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു.
Dear @KeralaReds Our international supporters liaison team will be in contact to see what we can do to help. Thank you for reaching out, and please know that all of us here @LFC are thinking about you in this time of extreme difficulty #YNWA https://t.co/UJzscZZS6Y
— Peter Moore (@PeterMooreLFC) August 17, 2018
ഒപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനുള്ള ബാങ്ക് അക്കൗണ്ട് നമ്പറും ലിവര്‍പൂള്‍ സിഇഒ പീറ്റര്മൂര് ട്വീറ്റ് ചെയ്തിട്ടുണ്ട്.
വെള്ളപ്പൊക്കത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലികളര്‍പ്പിച്ച് ലയണല്‍ മെസിയുടെ ബാഴ്സലോണയും രംഗത്തെത്തിയിട്ടുണ്ട്. ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ടെന്നും കേരളത്തിനായി പ്രാര്‍ത്ഥിക്കുന്നുവെന്നും ഫെയ്സ്ബുക്ക് പോസ്റ്റില്‍ ബാർസലോണ വ്യക്തമാക്കി.
മുന്‍ ലോക ചെസ് ചാമ്പ്യൻ വിശ്വനാഥന് ആനന്ദും ചെന്നൈ സൂപ്പര്‍ കിങ്ങ്സ് ടീമും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കാന് ട്വിറ്ററിലൂടെ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക