പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കേരളത്തിന് താര സംഘടനയായ അമ്മയുടെ അമ്പത് ലക്ഷം രൂപ ധനസഹായം. നേരത്തെ നൽകിയ 10 ലക്ഷത്തിന് പുറമെ ൪൦ലക്ഷം രൂപ കൂടി അമ്മ ഭാരവാഹികളായ മുകേഷ് ജഗദീഷ് എന്നിവർ ചേർന്ന് മുഖ്യമന്ത്രിക്ക് കൈമാറി.
അന്യഭാഷാ താരങ്ങൾ പോലും അകമഴിഞ്ഞ് സഹായിച്ച സാഹചര്യത്തിൽ മലയാള നടീനടന്മാരുടെ സംഘടന വെറും 10 ലക്ഷം മാത്രമേ നല്കിയിരുന്നുള്ളൂ എന്ന തരത്തിലുള്ള നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു.
അമ്മയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം
സുഹൃത്തേ,
ഇപ്പോള്‍ സംജാതമായ അവസ്ഥയില്‍ നിന്നും കേരളം കരകയറുന്നതിനായി, വലിയൊരു കൂട്ടായ്മയുടെ ഭാഗമായി, ‘ അമ്മ ‘ അംഗങ്ങള്‍ താങ്കള്‍ക്ക് സൗകര്യ പ്രദമായ ഏറ്റവും അടുത്തുള്ള സ്ഥലത്തു നടക്കുന്ന ക്യാമ്ബുകളില്‍ – സേവനം ചെയ്തു സഹായിക്കുകയോ / മറ്റു തരത്തിലുള്ള സഹായങ്ങള്‍ എത്തിക്കുവാന്‍ കഴിയുന്ന രീതിയിലോ പ്രവര്‍ത്തിക്കാവുന്നതാണ് … ‘അമ്മ’യില്‍ നിന്നും ഇന്ന് വീണ്ടും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 40 ലക്ഷം കൂടെ കൊടുത്തു … ഇപ്പോള്‍ മൊത്തം 50 ലക്ഷം നല്കാന് കഴിഞ്ഞിട്ടുണ്ട് … കൂടാതെ വ്യക്തിപരമായി നല്കാവുന്നതും നല്കികൊണ്ടിരിക്കുന്നുണ്ട്. സഹകരിക്കുക … നന്ദി,
ജനറല്‍ സെക്രട്ടറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക