സംസ്ഥാനത്ത് നാശം വിതച്ച കാലവർഷക്കെടുതിയിൽ പ്രളയമനുഭവിക്കുന്നവരെ സഹായിക്കാനുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എസ് ബി ഐ 2 കോടി രൂപ ധനസഹായം നൽകും.
വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായുള്ള വായ്പ്പയുടെ പ്രോസസിങ് ഫീസും എസ് ബി ഐ ഒഴിവാക്കി.
ഇത് കൂടാതെ ദുരിതത്തില്‍പ്പെട്ടവര്‍ക്ക് പാസ് ബുക്ക് ഡ്യൂപ്ലിക്കേറ്റ്, ചെക്ക് ബുക്ക്, എടിഎം എന്നിവയ്ക്കുള്ള ചാര്‍ജ്, വായ്പ തിരിച്ചടവ് ഗഡു വൈകിയാല്‍ ഈടാക്കുന്ന ലേറ്റ് ഫീ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള പണം അയയ്ക്കാനുള്ള ആര്‍ടിജിഎസ് എന്നിവ ഒഴിവാക്കിയിട്ടുണ്ട്.
രേഖകളും മറ്റും നഷ്ടപ്പെട്ടവര്‍ക്ക് അക്കൗണ്ട് എടുക്കാന്‍ ഫോട്ടോയും ഒപ്പും മാത്രം മതിയെന്നും ബാങ്ക് അറിയിച്ചു. ബാങ്കിന്റെ 2.7 ലക്ഷം ജീവനക്കാരോട് സ്വന്തം നിലയ്ക്ക് സംഭാവന നല്‍കാനും എസ്ബിഐ അഭ്യര്‍ത്ഥിച്ചിരുന്നു. ഈ തുകയും എസ്ബിഐയുടെ വകയായി സമാനമായ തുകയും ചേര്‍ത്ത് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും.
അശ്ലീലമായ ഉള്ളടക്കം നിരോധിച്ചില്ലെങ്കില്‍,രാജ്യത്ത് ട്വിറ്റര്‍ നിരോധിക്കും: ടെലികോം അതോറിറ്റി
പ്രതികരിക്കാൻ ഇവിടെ എഴുതുക