ആന്ധ്രാപ്രദേശിലും തെലുങ്കാനയിലും ഗോദാവരി നദി കരകവിഞ്ഞു. ആന്ധ്രപ്രദേശിലെ 2 ജില്ലകളിലും തെലുങ്കാനയിലെ ഒരു ജില്ലയിലും ജാഗ്രതാ നിര്‍ദേശം നല്കി. സര് ആര്‍തര്‍ കോട്ടണ്‍ ബാരേജില്‍ 12.1 ലക്ഷം ക്യൂസെക്സ് വെള്ളമായതോടെ സംസ്ഥാന ദുരന്ത നിവാരണ സേന മുന്നറിയിപ്പ് നല്കി.
ഇന്നലെ രാത്രിയോടെ വെള്ളത്തിന്റെ അളവ് 13.15 ക്യൂസെക്സ് ആയി ഉയര്‍ന്നു. ഇതോടെ,രണ്ടാമത്തെ മുന്നറിയിപ്പും നല്കി. അത്യാഹിത രക്ഷാപ്രവര്‍ത്തന വിഭാഗങ്ങളും കേന്ദ്ര, സംസ്ഥാന ദുരന്തനിവാരണസേനകളും കിഴക്കന്‍ ഗോദാവരി, പശ്ചിമ ഗോദാവരി ജില്ലകളിലെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക