തിരുവനന്തപുരം: പ്രളയ ദുരന്തത്തില്‍പ്പെട്ട കേരളത്തിനായി സിപിഎം പ്രവർത്തകർ പിരിച്ചെടുത്തത് കോടികള്‍. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കുന്നതിന് 16.5 കോടി രൂപയാണ് ജനങ്ങളില്‍ നിന്നും സിപിഎം സമാഹരിച്ചത്.
ഓഗസ്റ്റ് 18, 19 തീയതികളില്‍ നടത്തിയ ധനശേഖരണത്തിലൂടെ 16,43,73,940 രൂപ ലഭിച്ചുവെന്നാണ് സിപിഎം അറിയിച്ചിരിക്കുന്നത്. ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ദുരന്ത ബാധിത ജില്ലകളായതിനാല്‍ എറണാകുളം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളില്‍ നിന്നും, തൃശൂര്‍, കോട്ടയം ജില്ലകളിലെ ചില ഭാഗങ്ങളില്‍ നിന്നും ഫണ്ട് സമാഹരിച്ചില്ല. സംഭാവനകള്‍ നല്കി സഹായിച്ച എല്ലാവര്ക്കും സിപിഎം നേതൃത്വം നന്ദി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക