കേരളം പ്രളയക്കെടുതിയിൽ അകപ്പെട്ടപ്പോൾ പ്രശസ്ത പോൺ താരം സണ്ണി ലിയോൺ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ നൽകിയിരുന്നു എന്ന് വാർത്ത വന്നിരുന്നു. എന്നാൽ ഈ കാര്യത്തിൽ ഔദ്യോഗികമായ സ്ഥിതീകരണമുണ്ടായിട്ടില്ല. എന്നാൽ ഇപ്പോൾ കേരളത്തിലേക്ക് 1200 കിലോഗ്രാം അരി അയക്കുന്നുവെന്ന വർത്തയോടൊപ്പം ചിത്രവും സണ്ണി തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ്.
ഭർത്താവ് ഡാനിയേൽ വെബ്ബറിനേയും ഫോട്ടോയിൽ ഒപ്പം കാണാം. കേരളത്തിന് ഇനിയും സഹായങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നതായും സണ്ണി പേജിൽ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക